Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambulance

രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്; പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ കെ.​പി. പോ​ളി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം ല​ക്ഷ്യ​മാ​ക്കി മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ൽ ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലെ​ന്ന കാ​ര്യം തൃ​ശൂ​ർ ചാ​വ​ക്കാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം വ​ഴി​യി​ൽ​വെ​ച്ച് ആം​ബു​ല​ൻ​സി​ൽ നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ചെ​റു​പു​ഴ മീ​ൻ​തു​ള്ളി തു​രു​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ കി​ഴ​ക്കേ തെ​റ്റി​വി​ള രാ​ജേ​ഷ് ഭ​വ​നി​ൽ ആ​ർ. രാ​ജേ​ഷ് മ​രി​ച്ച​ത്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ആം​ബു​ല​ന്‍​സാ​യി; വി​ജ​യ​ന്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി

കോ​ട്ട​യം: പാ​ലാ മു​ത്തോ​ലി സ്വ​ദേ​ശി​യാ​യ വി​ജ​യ​ന്‍ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല പു​തു​വ​ര്‍​ഷ​ത്തി​ല്‍ ആ​ദ്യ ശ​നി​യാ​ഴ്ച. കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ വി​ജ​യ​നു ര​ക്ഷ​ക​രാ​യെ​ത്തി​യ​ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും.

ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു ന​ട​ക്കു​ക​യാ​ണ് വി​ജ​യ​ന്‍.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ തൊ​ടു​പു​ഴ-​കോ​ട്ട​യം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലാ​ണ് സം​ഭ​വം. ബ​സ് ഏ​റ്റു​മാ​നൂ​ര്‍ ടൗ​ണി​ലേ​ക്ക് എ​ത്താ​റാ​യ​പ്പോ​ഴാ​ണ് ഒ​രു യാ​ത്ര​ക്കാ​ര​നു​ണ്ടാ​യ ദേ​ഹാ​സ്വാ​സ്ഥ്യം ക​ണ്ട​ക്ട​റാ​യ രൂ​പേ​ഷി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്.

യാ​ത്ര​ക്കാ​ര​ന്‍റെ അ​വ​സ്ഥ സ​ഹ​യാ​ത്രി​ക​രെ അ​റി​യി​ച്ച രൂ​പേ​ഷ് ഡ്രൈ​വ​റോ​ട് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്ര​യും വേ​ഗം ബ​സ് എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​കാ​തി​രി​ക്കാ​ന്‍ അ​ല്‍-​അ​സ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ് ല​ക്ഷ്മി​യും സ​ഹാ​യ​ത്തി​നെ​ത്തി. സ​ഹ​യാ​ത്രി​ക​യും ല​ക്ഷ്മി​യും ചേ​ര്‍​ന്ന് സി​പി​ആ​ര്‍ ന​ല്‍​കി.

ഏ​റ്റു​മാ​നൂ​ര്‍ ടൗ​ണി​ലെ ബ്ലോ​ക്ക് മ​റി​ക​ട​ന്ന് ഡ്രൈ​വ​ര്‍ പ്ര​ദീ​പ് ബ​സു​മാ​യി ആ​ശു​പ​ത്രി ല​ക്ഷ്യ​മാ​ക്കി കു​തി​ച്ചു. നി​മി​ഷ​നേ​രം​കൊ​ണ്ട് വി​ജ​യ​നെ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പ്ര​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​ജ​യ​നെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. ക​ണ്ട​ക്ട​റാ​യ രൂ​പേ​ഷ് .ആ​ര്‍, ഡ്രൈ​വ​ര്‍ പ്ര​ദീ​പ് കെ.​ആ​ര്‍. എ​ന്നി​വ​ര്‍ പാ​ലാ ഡി​പ്പോ​യു​ടെ ആ​ര്‍​പി​സി636 ന​മ്പ​ര്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ ബ​സും യാ​ത്ര​ക്കാ​രും കോ​ട്ട​യ​ത്തേ​ക്ക് യാ​ത്ര തു​ട​ര്‍​ന്നു.

Kerala

കണമല ഇറക്കത്തിൽ വീണ്ടും അപകടം; മുന്നറിയിപ്പ് നൽകിയില്ലെന്ന് ആരോപണം, ആംബുലൻസുമില്ല

മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില്‍ പോലീസിന്‍റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.

ആംബുലന്‍സിന്‍റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Kerala

നെ​ടു​മ​ങ്ങാ​ട് സം​ഘ​ർ​ഷ​ത്തി​നി​ടെ ആം​ബു​ല​ൻ​സ് ക​ത്തി​ച്ച കേ​സ്: മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സം​ഘ​ർ​ഷ​ത്തി​നി​ടെ ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​മ​ദ്, നാ​ദി​ർ​ഷാ , അ​ൽ​ത്താ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് എ​സ്ഡി​പി​ഐ​യും സി​പി​എ​മ്മും ത​മ്മി​ൽ ഏ​റെ നാ​ളാ​യു​ള്ള രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​തി​ന് പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സി​ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ തീ​യി​ടു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ മു​ല്ല​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു.

District News

സ്റ്റേ​ഷ​ന​റി​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആം​ബു​ല​ൻ​സ്: പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രു​​ടെ ന​​ട​​പ​​ടി വി​​വാ​​ദ​​മാ​​കു​​ന്നു

ത​​​​​ല​​​​​യോ​​​​​ല​​​​​പ്പ​​​​​റ​​​​​മ്പ്: പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്കു​​​​​ള്ള സ്റ്റേ​​​​​ഷ​​​​​ന​​​​​റി​​​​​സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് ആം​​​​​ബു​​​​​ല​​​​​ൻ​​​​​സ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി വി​​​​​വാ​​​​​ദ​​​​​മാ​​​​​കു​​​​​ന്നു.


സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്ക് ത​​​​​ല​​​​​യോ​​​​​ല​​​​​പ്പ​​​​​റ​​​​​മ്പ് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കി​​​​​യ ആ​​​​​ബു​​​​​ല​​​​​ൻ​​​​​സ് ച​​​​​ട്ടം മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ച​​​​​ര​​​​​ക്കു​​​​​വ​​​​​ണ്ടി​​​​​യാ​​​​​ക്കി​​​​​യെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം.​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സ്റ്റേ​​​​​ഷ​​​​​ന​​​​​റി സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ പാ​​​​​ല​​​​​ക്കാ​​​​​ടു​​​​​ള്ള ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് സ്‌​​​​​റ്റോ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​നാ​​​​​ണ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ആം​​​​​ബു​​​​​ല​​​​​ൻ​​​​​സ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്.

ച​​​​​ട്ട​​​​​ലം​​​​​ഘ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ നി​​​​​യ​​​​​മ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി പാ​​​​​ർ​​​​​ട്ടി ലീ​​​​​ഡ​​​​​ർ ജോ​​​​​സ് വേ​​​​​ലി​​​​​ക്ക​​​​​കം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ സ​​​​​ജി​​​​​മോ​​​​​ൻ വ​​​​​ർ​​​​​ഗീ​​​​​സ്, വി​​​​​ജ​​​​​യ​​​​​മ്മ ബാ​​​​​ബു, നി​​​​​സാ​​​​​ർ വ​​​​​ര​​​​​വു​​​​​കാ​​​​​ല, അ​​​​​നി​​​​​താ സു​​​​​ബാ​​​​​ഷ്, സേ​​​​​തു​​​​​ല​​​​​ക്ഷ്മി എ​​​​​ന്നി​​​​​വ​​​​​ർ യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Latest News

Corehub Up